
കൊച്ചി: പ്രമുഖ എഴുത്തുകാരനും അഭിഭാഷകനുമായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ്ണ ജയന്തിയാഘോഷം ജനുവരി 18 ന് കോഴിക്കോട് നടക്കും.
വൈകിട്ട് 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
.പി.അഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒ.രാജഗോപാൽ സുവനീർ സ്വീകരിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃദീയൻ കത്തോലിക്ക ബാവ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പി.വി.ചന്ദ്രൻ, ആറ്റക്കോയ പള്ളിക്കണ്ടി, എൻ.കെ.ഭൂപേഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും
കേരള ഗവർണർക്ക് എം.വി.കുഞ്ഞാമു ഉപഹാരം സമർപ്പിക്കും.ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് എൻ.കെ.അബ്ദുറഹിമാൻ ഉപഹാരം നൽകും. തുടർന്ന് പി.എസ്.ശ്രീധരൻ പിള്ള മറുപടി പ്രസംഗം നടത്തും. ഇതോടനുബന്ധിച്ച് ശ്രീധരൻ പിള്ള എഴുതിയ 250 - മത്തെ പുസ്തകത്തിൻ്റെ പ്രകാശനവും 'പി.എസ്.ശ്രീധരൻ പിള്ളയുടെ സാഹിത്യം: വിശകലനവും വിലയിരുത്തലും 'എന്ന വിഷയത്തിൽ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും നടക്കും.
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായിട്ടാണ് ആദരവും സാഹിത്യ കൂട്ടായ്മയും സംഘടിപ്പിച്ചിരിക്കുന്നത്.തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും എഴുത്തിനെ സ്നേഹിക്കുന്ന പി.എസ് ശ്രീധരൻപിള്ളയുടെ 249 പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Photo Courtesy - Google











